ടെസ്റ്റില്‍ ടോസ് തുടരണം: ഐസിസി ക്രിക്കറ്റ് കമ്മിറ്റി

- Advertisement -

ക്രിക്കറ്റില്‍ നിന്ന് ടോസിനെ ഒഴിവാക്കണമെന്ന ചര്‍ച്ചകള്‍ നടക്കവേ ടെസ്റ്റ് ക്രിക്കറ്റില്‍ ടോസ് തുടരണമെന്ന് അഭിപ്രായപ്പെട്ട് ഐസിസി ക്രിക്കറ്റ് കമ്മിറ്റി. കഴിഞ്ഞ രണ്ട് ദിവസമായി മുംബൈയില്‍ നടന്ന് വരുന്ന ചര്‍ച്ചകളില്‍ നിന്നാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ക്രിക്കറ്റില്‍ പിച്ചുകള്‍ ഹോം ടീമിനു അനുകൂലമായി നിര്‍മ്മിക്കുന്ന പ്രവണത മാറ്റിയെടുക്കുവാന്‍ സന്ദര്‍ശന ടീമിനു ബാറ്റിംഗോ ബൗളിംഗോ തിരഞ്ഞെടുക്കാമെന്ന് ചിലയിടങ്ങളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ടോസ് തുടരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടത്.

മോശം പിച്ചുകള്‍ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പ് പോയിന്റുകള്‍ നല്‍കുമെന്ന് മുമ്പ് ഐസിസി വ്യക്തമാക്കിയിരുന്നു. കമ്മിറ്റി ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റിസര്‍വ്വ് ഡേ സമ്പ്രദായം കൊണ്ടുവരണമെന്നും ശുപാര്‍ശ ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement