Site icon Fanport

“വിരാട് കോഹ്‌ലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്യാനായിട്ടില്ല”

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെയും താരതമ്യം ചെയ്യാനായിട്ടില്ലെന്ന് മുൻ പാകിസ്ഥാൻ താരം യൂനിസ് ഖാൻ. നിലവിൽ 25കാരനായ ബാബറിനെ കോഹ്‌ലിയുമായി താരതമ്യം ചെയ്യാനായിട്ടില്ലെന്ന് യൂനിസ് ഖാൻ പറഞ്ഞു.

വിരാട് കോഹ്‌ലി തന്റെ കരിയറിന്റെ ഏറ്റവും വലിയ ഘട്ടത്തിൽ ആണെന്നും കഴിഞ്ഞ ഒരു ദശാബ്ദമായി താരം തന്റെ കഴിവ് പുറത്ത് കാണിച്ചിട്ടുണ്ടെന്നും യൂനിസ് ഖാൻ പറഞ്ഞു. ഇന്റർനാഷണൽ ക്രിക്കറ്റിൽ 70 സെഞ്ചുറികൾ നേടിയ വിരാട് കോഹ്‌ലി തന്റെ കഴിവ് മുഴുവൻ തെളിയിച്ചിട്ടുണ്ടെന്നും യൂനിസ് ഖാൻ പറഞ്ഞു.

അതെ സമയം ബാബർ അസം അഞ്ച് വർഷം മുൻപ് മാത്രമാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയതെന്നും ഇന്റർനാഷണൽ ക്രിക്കറ്റിൽ 16 സെഞ്ചുറികൾ താരത്തിന് ഉണ്ടെന്നും യൂനിസ് ഖാൻ പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും മികച്ച ആവറേജ് താരത്തിന് ഉണ്ടെങ്കിലും ബാബർ അസമിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യാനായിട്ടില്ലെന്നും യൂനിസ് ഖാൻ പറഞ്ഞു.

Exit mobile version