ബറോഡയ്ക്കെതിരെ ശതകം നേടി ശിവ ഗണേഷും അശ്വിന് ആനന്ദും

- Advertisement -

കൂച്ച് ബെഹാര്‍ ട്രോഫി U-19 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ബറോഡയ്ക്കെതിരെ കേരളം ശക്തമായ നിലയില്‍. ആലപ്പുഴ എസ് ഡി കോളേജില്‍ നടന്നു വരുന്ന മത്സരത്തിന്റെ രണ്ടാം ദിവസം കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സാണ് നേടിയിട്ടുള്ളത്. അശ്വിന്‍ ആനന്ദ്, ശിവ് ഗണേഷ് എന്നിവര്‍ നേടിയ ശതകങ്ങളാണ് കേരളത്തിനെ ശക്തമായ നിലയില്‍ എത്തിച്ചത്.

ടോസ് നേടിയ കേരള നായകന്‍ നിഖില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ശിവ ഗണേഷ് 100 റണ്‍സ് നേടി പുറത്തായപ്പോള്‍ അശ്വിന്‍ ആനന്ദ് 126 റണ്‍സ് നേടി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 30 റണ്‍സുമായി അക്ഷയ് മനോഹര്‍, 26 റണ്‍സ് നേടി അഖില്‍ സ്കറിയ എന്നിവരാണ് ക്രീസില്‍.

ബറോഡയ്ക്ക് വേണ്ടി നിനാദ് റാത്‍വ മൂന്ന് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement