ക്രിസ് വോക്സിനും പരിക്ക്, പകരം ടോം കറന്‍

- Advertisement -

ബെന്‍ സ്റ്റോക്സിനു പിന്നാലെ സ്കോട്‍ലാന്‍‍ഡ് ഏകദിനത്തില്‍ ഇംഗ്ലണ്ടിനു ക്രിസ് വോക്സിനെയും നഷ്ടമാകും. ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ താരത്തിനു കളിക്കാനാകുമോയെന്ന് ഈ ആഴ്ച നടക്കുന്ന അവലോകനത്തിനു ശേഷം മാത്രമേ അറിയാനാകുള്ളു. സ്കോട്‍ലാന്‍ഡുമായുള്ള മത്സരത്തില്‍ വോക്സിനു പകരം ടോം കറന്‍ ടീമില്‍ ഇടം നേടി.

2017ലും സമാനമായ പരിക്ക് വോക്സിനെ പലപ്പോളായി മത്സരത്തില്‍ നിന്ന് പുറത്ത് പോകുവാന്‍ ഇടയാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തിലും താരം ഇതുപോലെ പരിക്കിന്റെ പിടിയിലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement