അരങ്ങേറ്റത്തില്‍ സെഞ്ച്വറി, അതേ കുപ്പായവുമണിഞ്ഞ് വീട്ടിലേക്ക്, ചെന്ന് പെട്ടത് ടീം വാനിന്റെ മുന്നില്‍

- Advertisement -

ടോം ബ്ലണ്ടലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ ഔദ്യോഗിക അക്കൗണ്ട് പറയുന്നതനുസരിച്ച് ടോം ബ്ലണ്ടല്‍ തന്റെ വീട്ടിലേക്ക് മടങ്ങിയത് താന്‍ അരങ്ങേറ്റത്തില്‍ ശതകം നേടിയ അതേ ജഴ്സി അണിഞ്ഞാണ്. കൈയ്യിലാണെങ്കില്‍ ഒരു വിക്കറ്റും. ബസ്സിനായി കാത്ത് നില്‍ക്കുകയായിരുന്ന ബ്ലണ്ടല്‍ ചെന്ന് പെട്ടത് ടീം വാനിന്റെ മുന്നിലും. അവര്‍ ആ ചിത്രങ്ങള്‍ പകര്‍ത്തി തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിലും ഇട്ടും. ചിത്രം ഇന്ന് ഇന്റര്‍നെറ്റില്‍ വൈറലായി കറങ്ങുകയാണ്.

വെല്ലിംഗ്ടണ്‍ ടെസ്റ്റിലേക്ക് ബ്ലണ്ടല്‍ എത്തുന്നത് തന്നെ യാദൃശ്ചികമായിട്ടാണ്. ന്യൂസിലാണ്ടിന്റെ സ്ഥിരം കീപ്പര്‍ ബിജെ വാട്‍ലിംഗ് പരിക്കേറ്റതിനാലാണ് ബ്ലണ്ടലിനു അവസരം ലഭിക്കുന്നത്. കിട്ടിയ അവസരം ഇരുകൈയ്യും നീട്ടി സ്വീകരിച്ച താരം മികച്ചൊരു ശതകവുമായി ടീമില്‍ സ്ഥാനം ഉറപ്പിച്ചു. പത്താം വിക്കറ്റില്‍ ട്രെന്റ് ബൗള്‍ട്ടിനെ കൂട്ടുപിടിച്ചാണ് താരത്തിന്റെ അരങ്ങേറ്റ ശതകം. ശതകം പൂര്‍ത്തിയാക്കിയതും ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement