ക്രൈസ്റ്റ്ചര്‍ച്ചില്‍ ടോഡ് ആസ്ട്‍ലേ കളിക്കില്ല

ന്യൂസിലാണ്ട് സ്പിന്നര്‍ ടോഡ് ആസ്ട്‍ലേയുടെ സേവനം ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ടീമിനു ലഭിക്കില്ല. ഈഡന്‍ പാര്‍ക്കിലെ ഡേ-നൈറ്റ് ടെസ്റ്റിനിടെ താരത്തിനു പരിക്കേറ്റിരുന്നു. രണ്ടാം ടെസ്റ്റിന്റെ മുമ്പ് താരം പൂര്‍ണ്ണാരോഗ്യവാനാകില്ല എന്നാണ് പരിശോധനയില്‍ വെളിപ്പെട്ടത്. മത്സരത്തില്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ പുറത്താക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് ആസ്ട്‍ലേയാണ് വഹിച്ചത്.

നീല്‍ വാഗ്നറുമായി ചേര്‍ന്ന് അവസാന വിക്കറ്റുകള്‍ വീഴ്ത്തി ആസ്ട്‍ലേയും ഇംഗ്ലണ്ടിനെ ഇന്നിംഗ്സ് തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു. ലെഗ്സ്പിന്നര്‍ക്ക് പകരം ഇഷ് സോധിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോഞ്ചിയെ പാക് ദേശീയ ടീമില്‍ എടുക്കണം, പൗരത്വം നല്‍കണം: റമീസ് രാജ
Next articleഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച, 96 റണ്‍സിനു ഓള്‍ഔട്ട്