ടോബി റാഡ്ഫോര്‍ഡ് ബംഗ്ലാദേശിന്റെ പുതിയ ഹൈ പെര്‍ഫോര്‍മന്‍സ് കോച്ച്

ബംഗ്ലാദേശിന്റെ പുതിയ ഹൈ പെര്‍ഫോര്‍മന്‍സ് കോച്ചായി ടോബി റാഡ്ഫോര്‍ഡിനെ നിയമിച്ചു. സൈമണ്‍ ഹെല്‍മട്ടിന് പകരമാണ് ബംഗ്ലാദേശ് ബോര്‍ഡ് റാഡ്ഫോര്‍ഡിനെ നിയമിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ നൂറ് ദിവസം ആവും റാഡ്ഫോര്‍ഡിന്റെ സേവനം ബംഗ്ലാദേശിന് ലഭിയ്ക്കുക. നിയമനം ഒരു വര്‍ഷത്തേക്കാണ്. അത് കഴിഞ്ഞ് അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയ ശേഷമാവും പിന്നീടങ്ങോട്ടുള്ള നിയമനം എന്നും ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചു.

ലോകത്തിലെ വിവിധ അകാഡമികളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ് ടോബി റാഡ്ഫോര്‍ഡ്. ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയാവും റാഡ്ഫോര്‍ഡിന്റെ ആദ്യത്തെ ഉദ്യമം.

Exit mobile version