ടൂട്ടി പാട്രിയറ്റ്സിനെ വീഴ്ത്തി റൂബി തൃച്ചി വാരിയേഴ്സ്

ടൂട്ടി പാട്രിയറ്റ്സിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 വറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടുകയായിരുന്നു. 41 റണ്‍സ് നേടി നിധീഷ് രാജഗോപാല്‍, 30 വീതം റണ്‍സുമായി എസ് ദിനേശ്, എസ് അഭിഷേക് എന്നിവരാണ് പാട്രിയറ്റ്സിനു വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. സോനു യാദവ്, ഡി കുമരന്‍ എന്നിവ്‍ രണ്ടും ചന്ദ്രശേഖര്‍ ഗണപതി, സുരേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുമായി തൃച്ചി ബൗളര്‍മാരില്‍ തിളങ്ങി.

6 പന്ത് ശേഷിക്കെയാണ് തൃച്ചിയുടെ വിജയം. ഓപ്പണര്‍ ഭരത് ശങ്കര്‍, ബാബ ഇന്ദ്രജിത്ത് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ചന്ദ്രശേഖര്‍ ഗണപതി(27*), മണി ഭാരതി(26) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ഭരത് ശങ്കര്‍ 51 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാബ ഇന്ദ്രജിത്ത് 50 റണ്‍സുമായി പുറത്താകാതെ നിന്നു. ഗണേഷ് മൂര്‍ത്തി രണ്ടും എം രംഗരാജന്‍ ഒരു വിക്കറ്റും പാട്രിയറ്റ്സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial