ബൗളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ വിജയം വീരന്‍സിനു

- Advertisement -

ബാറ്റ്സ്മാന്മാര്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇന്ന് തിരുനെല്‍വേലിയില്‍ നടന്ന തമിഴ്നാട് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ തിരുവള്ളൂര്‍ വീരന്‍സിനു 5 വിക്കറ്റ് വിജയം. അനായാസ ലക്ഷ്യമായ 84 റണ്‍സ് തേടി ഇറങ്ങിയ വീരന്‍സിനു വിക്കറ്റുകള്‍ മുറയ്ക്ക് നഷ്ടമായെങ്കിലും എസ് സിദ്ധാര്‍‍ത്ഥ്(37) നായകന്‍ ബാബ അപരാജിത്(28*) എന്നിവരുടെ ഇന്നിംഗ്സുകള്‍ ചെറു സ്കോര്‍ 14.5 ഓവറില്‍ മറികടക്കുവാന്‍ സഹായിച്ചു. ഡിണ്ടിഗല്‍ ‍ഡ്രാഗണ്‍സിനു വേണ്ടി ടി നടരാജനും സഞ്ജയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡിണ്ടിഗലിന്റെ നടുവൊടിച്ചത് രാഹില്‍ ഷായാണ്. തന്റെ നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങിയ ഷാ നാല് വിക്കറ്റാണ് വീഴ്ത്തിയത്. സിലമ്പരസനും രണ്ട് വിക്കറ്റ് നേടി. 19 റണ്‍സ് നേടിയ അശ്വിന്‍ വെങ്കിട്ടരാമനാണ് ഡ്രാഗണ്‍സിന്റെ ടോപ് സ്കോറര്‍. രാഹില്‍ ഷായാണ് മാന്‍ ഓഫ് ദി മാച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement