
തമിഴ്നാട് പ്രീമിയര്‍ ലീഗിലെ അഞ്ചാം ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്. നായകന് ദിനേശ് കാര്‍ത്തിക്, വാഷിംഗ്ടണ്‍ സുന്ദര്‍, കൗശിക് ഗാന്ധി എന്നിവരുടെ മികവില്‍ 9 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലൈക കോവൈ കിംഗ്സിനെതിരെ ടൂട്ടി പാട്രിയറ്റ്സ് 6 വിക്കറ്റ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കോവൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 160 റണ്‍സ് നേടിയത്.
തിരുനെല്‍വേലിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കോവൈ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മികച്ച തുടക്കമല്ല ലഭിച്ചത്. 35/3 എന്ന നിലയില്‍ ആദ്യവും പിന്നീട് 81/5 എന്ന നിലയിലേക്ക് തകര്‍ന്ന കോവൈയെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്കോറിലേക്ക് പിടിച്ചുയര്‍ത്തിയത്. 75 റണ്‍സാണ് അക്ഷയ് ശ്രീനിവാസന്(52), ഹരീഷ് കുമാര്‍(33*) കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ അടിച്ചു കൂട്ടിയത്. ഇവരുടെ സഹായത്തോടെ 6 വിക്കറ്റ് നഷ്ടത്തില്‍ 160 എന്ന മാന്യമായ സ്കോറിലേക്ക് കോവൈ എത്തിപ്പെട്ടു. ടൂട്ടിയ്ക്ക് വേണ്ടി അതിശയരാജ് ഡേവിഡ്സണ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
ടൂര്‍ണ്ണമെന്റില്‍ ഉടനീളം കണ്ട് വന്ന പ്രകടനമാണ് വാഷിംഗ്ടണ്‍ സുന്ദറുൺ(36) കൗശിക് ഗാന്ധിയും(44) ചേര്‍ന്ന് പാട്രിയറ്റ്സിനു നല്‍കിയത് 80/0 എന്ന നിലയില്‍ നിന്ന് ചെറിയൊരു തകര്‍ച്ച നേരിട്ടുവെങ്കിലും നായകന് ദിനേശ് കാര്‍ത്തികും എസ്പി നാഥനും ചേര്‍ന്ന് ടീമിനെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. വിജയ സമയത്ത് ദിനേശ് കാര്‍ത്തിക് 47 റണ്‍സുമായും എസ്പി നാഥന് 15 റണ്‍സും നേടി ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. ബി അരുണ്‍ നേടിയ വിക്കറ്റുകള്‍ മാത്രമാണ് ടൂട്ടി പാട്രിയറ്റ്സിനെ ചെറിയ രീതിയിലെങ്കിലും ഉലച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial