
റൂബി തൃച്ചി വാരിയേഴ്സിനെതിരെ 10 വിക്കറ്റ് വിജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്. ഇത് ടീമിന്റെ രണ്ടാം വിജയമാണ്. കൗശിക് ഗാന്ധി(72*), വാഷിംഗ്ടണ്‍ സുന്ദര്‍(49*) എന്നിവരുടെ അപരാജിത ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 27 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ടൂട്ടി പാട്രിയറ്റ്സിന്റെ വിജയം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റൂബി തൃച്ചി വാരിയേഴ്സ് 18.5 ഓവറില്‍ 120 റണ്‍സിനു ഓള്‍ഔട്ട് ആയി. ഓപ്പണര്‍ ഭരത് ശങ്കറും(40) നിലേഷ് സുബ്രഹ്മണ്യവും(19) ചേര്‍ന്ന് 58 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ശേഷമാണ് വാരിയേഴ്സ് പിന്നോട്ട് പോയത്. ഓപ്പണര്‍മാര്‍ ഇരുവരും പുറത്തായ ശേഷം നായകന് ബാബ ഇന്ദ്രജിത്ത് (30) പൊരുതി നോക്കിയെങ്കിലും പിന്നീടെത്തിയ ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെടുകയായിരുന്നു.
പാട്രിയറ്റ്സിനു വേണ്ടി ആകാശ് സുമ്ര, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ഗണേഷ് മൂര്‍ത്തി, അതിശയരാജ് ഡേവിഡ്സണ്, അശ്വിന് ക്രൈസ്റ്റ്, ഔഷിക് ശ്രീനിവാസ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial