ടിഎന്‍പിഎല്‍ പ്രീമിയര്‍ ലീഗ് 2017 സീസണ്‍ ആദ്യ ജയം ടൂട്ടി പാട്രിയറ്റ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗ് രണ്ടാം സീസണിലെ ആദ്യ മത്സരം വിജയിച്ച് ടൂട്ടി പാട്രിയറ്റ്സ്. ഏഴ് റണ്‍സിനാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെ പാട്രിയറ്റ്സ് പരാജയപ്പെടുത്തിയത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാട്രിയറ്റ്സ് ആണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് പാട്രിയറ്റ്സ് നേടിയത്. ഐപിഎല്‍ താരം വാഷിംഗ്ടണ്‍ സുന്ദര്‍(69), കൗശിക് ഗാന്ധി(46) എന്നിവര്‍ക്ക് മികച്ച പിന്തുണയുമായി എസ്പി നാഥന്‍(20), സുബ്രമണ്യന്‍ ആനന്ദ്(26*) എന്നിവരും ചേര്‍ന്നതോടെ ടൂട്ടി മികച്ച സ്കോറിലേക്ക് എത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡിണ്ടിഗല്‍ ടീമിനു 20 ഓവറില്‍ ഏവ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമേ നേടാനായുള്ളു. 66 റണ്‍സ് നേടിയ ഗംഗ ശ്രീധര്‍ രാജു ആണ് ഡ്രാഗണ്‍സിന്റെ ടോപ് സ്കോറര്‍. 13 പന്തില്‍ 36 റണ്‍സ് നേടിയ വിവേക് റണ്‍ഔട്ട് ആയത് ഡ്രാഗണ്‍സിനു തിരിച്ചടിയായി.

പാട്രിയറ്റ്സിനു വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. തന്റെ ഓള്‍റൗണ്ട് മികവിനു സുന്ദര്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോര്‍ഡ്സില്‍ കലാശപ്പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും
Next articleഅയര്‍ലണ്ടിനോടും തോറ്റ് ഇന്ത്യ, ജപ്പാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചാം സ്ഥാനം