ഭരത് ശങ്കര്‍ കളിയിലെ താരം, റൂബി തൃച്ചി വാരിയേഴ്സിനു ജയം

വി ബി കാഞ്ചി വീരന്‍സിനെതിരെ മികച്ച ജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്. ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതില്‍ ഭരത് ശങ്കര്‍ നേടിയ 69 റണ്‍സിന്റെ ബലത്തില്‍ കാഞ്ചി വീരന്‍സ് നല്‍കിയ 137 റണ്‍സ് ലക്ഷ്യത്തെ 4 വിക്കറ്റ് നഷ്ടത്തില്‍ 17.4 ഓവറില്‍ തൃച്ചി മറികടക്കുകയായിരുന്നു. ഭരത് ശങ്കറിനൊപ്പം ബാബ ഇന്ദ്രജിത്ത്(26), സത്യമൂര്‍ത്തി ശരവണന്‍(23*) എന്നിവരാണ് തിളങ്ങിയ മറ്റു താരങ്ങള്‍. ഔഷിക് ശ്രീനിവാസ്, ശ്രീറാം എന്നിവര്‍ കാഞ്ചി വീരന്‍സിനായി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിബി കാഞ്ചി വീരന്‍സ് 20 ഓവറില്‍ 136/8 എന്ന സ്കോര്‍ നേടുകയായിരുന്നു. ഫ്രാന്‍സിസ് റോക്കിന്‍സ് പുറത്താകാതെ നേടിയ 43 റണ്‍സ് മാത്രമാണ് ടീമില്‍ നിന്നുണ്ടായ ശ്രദ്ധേയമായ പ്രകടനം. വിശാല്‍ 25 റണ്‍സ് നേടി. കണ്ണന്‍ വിഗ്നേഷ്, സോനു യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി റൂബി തൃച്ചി വാരിയേഴ്സ് ബൗളര്‍മാരില്‍ തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial