ചെപോക് സൂപ്പർ ഗില്ലീസിന് തകർപ്പൻ ജയം, ഇനി കളി പ്ലേ ഓഫിൽ

- Advertisement -

തമിഴ്‌നാട് പ്രീമിയർ ലീഗിൽ ചെപോക് സൂപ്പർ ഗില്ലീസിന് തകർപ്പൻ ജയം. ടുട്ടി പാട്രിയറ്റ്സിനെ 32 റൺസിനാണ് സൂപ്പർ ഗില്ലീസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ഗില്ലീസ് മൂന്ന് പന്ത് ബാക്കി നിൽക്കെ 127 റൺസിന് എല്ലാവരും പുറത്തായി. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സിന് 95 റൺസേ എടുക്കാൻ സാധിച്ചുള്ളൂ.

ഗോപിനാഥിന്റെ (53) അർദ്ധ സെഞ്ചുറിയാണ് സൂപ്പർ ഗില്ലീസിന് തുണയായത്. ശശിദേവ് (27) അദ്ദേഹത്തിന് പിന്തുണ നൽകി. ടുട്ടി പാട്രിയറ്റ്സിന് വേണ്ടി കാർത്തിക്ക് ഷണ്മുഖം മൂന്ന് വിക്കറ്റ് വീഴ്ത്തി. കുമരൻ,ഭൂപാലൻ,ഡേവിഡ്സൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷയ് ശ്രീജിവാസന്റെ അർദ്ധ സെഞ്ചുറിക്കും (50) ഒറ്റയാൾ പോരാട്ടത്തിനും പാട്രിയറ്റ്സിന് ജയിക്കാനായില്ല. ഹരീഷ് കുമാർ സൂപ്പർ ഗില്ലീസിന് വേണ്ടി 3 വിക്കറ്റും വിജയ് ശങ്കർ,സിദ്ധാർഥ്, പെരിയസ്വാമി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

Advertisement