ദിണ്ടിഗൽ ഡ്രാഗൺസിനെ എറിഞ്ഞ് വീഴ്ത്തി കോവൈ കിംഗ്സ്

- Advertisement -

തമിഴ്‌നാട് പ്രീമിയർ ലീഗിൽ കോവൈ കിംഗ്സിന് വമ്പൻ ജയം. ദിണ്ടിഗൽ ഡ്രാഗൺസിനെ 35 റൺസിനാണ് കോവൈ കിംഗ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കോവൈ കിംഗ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദിണ്ടിഗൽ ഡ്രാഗൺസിന് 99 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

എസ് മണികഠ്ന്റെ 3 വിക്കറ്റ് നേട്ടമാണ് ദിണ്ടിഗൽ ഡ്രാഗൺസിനെ വീഴ്ത്തിയത്. നടരാജൻ, അജിത്ത് റാമെന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. സുജയ്(34) മാത്രമാണ് ദിണ്ടിഗൽ ഡ്രാഗൺസ് നിരയിൽ പൊരുതിയത്. മുഹമ്മദും(19) ദിണ്ടിഗല്ലിനെ സ്കോർ ഉയർത്താൻ ശ്രമിച്ചു. ആദ്യം ബാറ്റ് ചെയ്ത കോവൈ കിംഗ്സ് പ്രദോഷ് രഞ്ജന്റെയും (43) ഷാഹ്രൂഖ് ഖാന്റെയും (30) മുകുന്ദന്റെയും (21) ബാറ്റിംഗ് പ്രകടനത്തിൽ 134 നേടി. ദിണ്ടിഗൽ ഡ്രാഗൺസിന് വേണ്ടി പ്രാണേഷ് 3ഉം രാമലിങ്കം രോഹിത്ത് 2ഉം വിക്കറ്റ് വീഴ്ത്തി.

Advertisement