
കോവൈ കിംഗ്സിനെ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഓപ്പണര്‍ ഗോപിനാഥ് ആണ് മാന്‍ ഓഫ് ദി മാച്ച്. 25 പന്തില്‍ നിന്നാണ് ഗോപിനാഥ് 37 റണ്‍സ് നേടിയത്. കിംഗ്സ് നേടിയ 146 റണ്‍സ് ഗില്ലീസ് 19ാം ഓവറിലാണ് മറികടന്നത്. ഓപ്പണര്‍ തലൈവന് സര്‍ഗുണം പുറത്താകാതെ 52 റണ്‍സ് നേടി. ഉതിര്‍സാമി ശശിദേവ് 20 പന്തില്‍ നേടിയ 31 റണ്‍സ് ഏറെ നിര്‍ണ്ണായകമായി. 15 റണ്‍സ് നേടി പുറത്താകാതെ നിന്ന സത്യമൂര്‍ത്തി ശരവണനും മികവ് പുലര്‍ത്തി. കിംഗ്സിനു വേണ്ടി നായകന് ജെഎസ് മുഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ കോവൈ ബാറ്റിംഗ് തിരഞ്ഞെടുത്ത് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. സൂര്യപ്രകാശ്(46), എം മുഹമ്മദ്(26) എന്നിവരുടെയും 18 റണ്‍സ് വീതം നേടിയ പ്രദോഷ്, ജെഎസ് മുഹമ്മദ്, രവി കുമാര്‍ രോഹിത് എന്നിവരുടെ സംഭാവനകളുടെയും സഹായത്തോടെയാണ് കോവൈ കിംഗ്സ് ആ സ്കോര്‍ നേടിയത്.
ഗില്ലീസിനു വേണ്ടി ജോയല്‍ ജോസഫ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രാജഗോപാല്‍ സതീഷ്, യോ മഹേഷ്, രവിശ്രീനിവാസന്‍ സായി കിഷോര്‍, അലക്സാണ്ടര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial