സുബ്രഹ്മണ്യ ശിവയുടെ വെടിക്കെട്ട്, പത്ത് വിക്കറ്റ് വിജയവുമായി ഡ്രാഗണ്‍സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഓപ്പണിംഗ് കൂട്ടുകെട്ട് പുറത്താകാതെ നേടിയ 120 റണ്‍സിന്റെ പിന്‍ബലത്തിലാണ് ഡിണ്ടിഗല്‍ ടീം ആധികാരിക ജയം സ്വന്തമാക്കിയത്. വെറും 10.3 ഓവറിലാണ് ഡ്രാഗണ്‍സ് വിജയം സ്വന്തമാക്കിയത്. 41 പന്തില്‍ 10 ബൗണ്ടറിയും 6 സിക്സറുമടക്കം 84 റണ്‍സ് നേടിയ സുബ്രഹ്മണ്യ ശിവയാണ് മത്സരത്തിലെ താരം. ഗംഗ ശ്രീധര്‍ രാജു 32 റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ചു.

നേരത്തെ ടോസ് നേടിയ മധുരൈ സൂപ്പര്‍ ജയന്റ് 19.1 ഓവറില്‍ 117 റണ്‍സിനു ഓള്‍ഔട്ടായി. 39 റണ്‍സ് നേടിയ സുരേഷ് കുമാര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ലക്ഷ്മിനാരായണന്‍ വിഗ്നേഷ് 28 റണ്‍സ് നേടി. ഡ്രാഗണ്‍സിനു വേണ്ടി സണ്ണി കുമാര്‍ സിംഗ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വിക്കറ്റ് വീതം നേടി ടി നടരാജന്‍, സഞ്ജയ്, മുരുഗന്‍ അശ്വിന്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ എസ് എൽ കൈവിട്ട മൂന്നു താരങ്ങളെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ
Next articleബെർണാഡസ്കി യുവന്റസിലേക്ക്