തമിഴ്നാട് പ്രീമിയര്‍ ലീഗിലേക്ക് സാങ്കേതിക വിദ്യയുമായി അനില്‍ കുംബ്ലൈ

- Advertisement -

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ സാങ്കേതിക വിദ്യയുടെ സഹായവുമായി അനില്‍ കുംബ്ലൈയുടെ ടീം സ്പെക്ടകോം. ബാറ്റ് സ്പീഡ്, പവര്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളുടെ അവലോകനമാണ് സ്പെക്ടകോം ടിഎന്‍പിഎലിന്റെ പുതിയ സീസണില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. സതന്റെ കമ്പനിയ്ക്ക് ഇതുപോലെ ലക്ഷങ്ങള്‍ കാണുന്ന ടൂര്‍ണ്ണമെന്റില്‍ ഇത്തരം അവസരം നല്‍കിയതിനു തമിഴ്നാട് പ്രീമിയര്‍ ലീഗിനു നന്ദിയുണ്ടെന്ന് അനില്‍ കുംബ്ലൈ അറിയിച്ചു.

സെന്‍സര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ കുംബ്ലൈ. ഈ സെന്‍സര്‍ ഒരു സ്റ്റിക്കറിന്റെ രൂപത്തില്‍ ബാറ്റില്‍ പതിപ്പിക്കുന്നതോടെ ബാറ്റ് സ്മാര്‍ട്ട് ബാറ്റ് ആകുമെന്ന് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement