ഡാരിൽ ഫെരാരിയോയുടെ മികവിൽ വിജയം കുറിച്ച് സേലം സ്പാര്‍ട്ടന്‍സ്

Salemspartans

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയം കുറിച്ച് സേലം സ്പാര്‍ട്ടന്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ടീം 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടുകയായിരുന്നു. ഡാരിൽ ഫെരാരിയോ 27 പന്തിൽ 40 റൺസ് നേടിയപ്പോള്‍ വിജയ് ശങ്കര്‍ 26 റൺസും എസ് അഭിഷേക് റൺസും നേടി. അക്ഷയ് ശ്രീനിവാസന്‍ 23 റൺസ് നേടി.

ഫ്രാന്‍സിസ് റോകിന്‍സ് 58 റൺസുമായി തിരുപ്പൂര്‍ തമിഴന്‍സിന് വേണ്ടി തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും മികവ് പുലര്‍ത്താനാകാതെ പോയത് തിരുപ്പൂരിന് തിരിച്ചടിയായി. സേലത്തിന് വേണ്ടി പെരിയസ്വാമി, മുരുഗന്‍ അശ്വിന്‍, പ്രണീഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Previous articleടെന്നീസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, കൈപ്പിടിയിലായ മത്സരം കൈവിട്ട സാനിയ – അങ്കിത കൂട്ടുകെട്ട്
Next articleരണ്ടാം ഏകദിനത്തിൽ വിന്‍ഡീസ് വിജയം, പരമ്പരയിൽ ഓസ്ട്രേലിയയ്ക്കൊപ്പം