തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മുന്‍ നിര താരങ്ങളും കളിക്കും

ദിനേശ് കാര്‍ത്തിക്, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നീ മുന്‍ നിര താരങ്ങള്‍ തമിഴ്നാട് പ്രീമിയിര്‍ ലീഗില്‍ കളിക്കുമെന്ന് അറിയിച്ചു. പൂര്‍ണ്ണമായുമല്ലെങ്കിലും തങ്ങളുടെ ലഭ്യത അനുസരിച്ച് അതാത് ഫ്രാഞ്ചൈസികള്‍ക്കായി ഇവര്‍ കളിക്കുമെന്ന് അറിയിക്കുകയായിരുന്നു. ടൂട്ടി പാട്രിയറ്റ്സിനായി കളിക്കുന്ന ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ ടീമിന്റെ ആദ്യ ചില മത്സരങ്ങള്‍ക്കുണ്ടാകില്ലെങ്കിലും പിന്നീട് ടീമിനൊപ്പം ചേരും.

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം കളിക്കുന്നതിലാണ് താരം ആദ്യ ചില മത്സരങ്ങളില്‍ ടീമിനൊപ്പമുണ്ടാകാത്തതതെന്നാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ 17നു പരിമിത ഓവര്‍ മത്സരങ്ങള്‍ അവസാനിച്ച ശേഷം ലീഗില്‍ സുന്ദര്‍ തിരിച്ചെത്തും. അതേ സമയം അശ്വിന്‍ ആദ്യ മത്സരങ്ങളില്‍ ലീഗില്‍ കളിച്ച ശേഷം ടെസ്റ്റ് മത്സരങ്ങള്‍ക്കായി(തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍) ഇംഗ്ലണ്ടിലേക്ക് യാത്രയാകും.

ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നായകനാണ് അശ്വിന്‍. അശ്വിന്റെ അഭാവത്തില്‍ ടീമിനെ ജഗദീശന്‍ നയിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിദാന്റെ തീരുമാനം തീർത്തും അപ്രതീക്ഷിതം, റയൽ പ്രസിഡന്റ്
Next articleപെറു ക്യാപ്റ്റന് ലോകകപ്പ് കളിക്കാം, വിലക്ക് നീക്കി