
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഒരു പന്ത് പോലും എറിയാനാകാതെ മഴ കളി മുടക്കി. ഇന്ന് നടക്കാനിരുന്ന കോവൈ കിംഗ്സ് – ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് മത്സരമാണ് മഴ കാരണം ഉപേക്ഷിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ച്. ടോസിനു പോലും സാധ്യമാകാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.
പോയിന്റ് പട്ടികയില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്സിനും ലൈക്ക കോവൈ കിംഗ്സിനും 3 പോയിന്റ് വീതമാണുള്ളത്. ഡിണ്ടിഗല്‍ 4 മത്സരം കളിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ നിന്നാണ് കോവൈ കിംഗ്സിനു ഇതേ പോയിന്റ്. നാളത്തെ മത്സരത്തില്‍ ടൂട്ടി പാട്രിയറ്റ്സ് ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ നേരിടും. തിരുന്നെല്വേലിയിലാണ് മത്സരം അരങ്ങേറുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial