തമിഴ്നാട് പ്രീമിയര്‍ ലീഗ്, പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന്

മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ നിര്യാണത്തെതുടര്‍ന്ന് മാറ്റിവെച്ച തമിഴ്നാട് പ്രീമിയര്‍ ലീഗ് പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് 3.15നു ആദ്യ ക്വാളിഫയറും രാത്രി 7.15നു എലിമിനേറ്റര്‍ മത്സരവും നടക്കും. ആദ്യ ക്വാളിഫയറില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സുമാണ് ഏറ്റുമുട്ടുന്നത്. ഡിണ്ടിഗലിലെ എന്‍പിആര്‍ കോളേജ് ഗ്രൗണ്ടിലാണ് മത്സരം.

എലിമിനേറ്ററില്‍ ലൈക്ക കോവൈ കിംഗ്സും കാരൈകുഡി കാളൈകളുമാണ് ഏറ്റുമുട്ടുന്നത്. ഡിണ്ടിഗലില്‍ തന്നെയാണ് ഈ മത്സരവും അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial