അവസാന ഓവര്‍ വിജയവുമായി റോയൽ കിംഗ്സ്

Pradoshranjanpaul

തമിഴ്നാട് പ്രീമിയര്‍ ലീഗിൽ അവസാന ഓവറിൽ വിജയം സ്വന്തമാക്കി നെല്ലൈ റോയൽ കിംഗ്സ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് 165/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 2 പന്ത് അവശേഷിക്കെയാണ് കിംഗ്സിന്റെ വിജയം.

അവസാന ഓവറിൽ ഏഴ് റൺസായിരുന്നു റോയൽ കിംഗ്സ് നേടേണ്ടിയിരുന്നത് 62 റൺസ് നേടിയ പ്രദോശ് രഞ്ജനെ നഷ്ടമായെങ്കിലും ടീമിന്റെ വിജയം നാലാം പന്തിൽ സിക്സറിലൂടെ ബാബ ഇന്ദ്രജിത്ത് ഉറപ്പാക്കി. ക്യാപ്റ്റന്‍ ബാബ ഇന്ദ്രജിത്ത് 55 റൺസ് നേടി ടോപ് ഓര്‍ഡറിൽ തിളങ്ങി.

Njagadeesan

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസിന് വേണ്ടി 70 പന്തിൽ 95 റൺസുമായി എന്‍ ജഗദീഷന്‍ ആണ് തിളങ്ങിയത്. ശശിദേവ് 20 റൺസും ജഗനാഥ് ശ്രീനിവാസ് 19 റൺസും നേടി.

Previous articleഅലക്സ് ടെല്ലസിന് പരിക്ക്, പ്രീസീസൺ നഷ്ടമാകും
Next articleപ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ പരാജയം