ജയമില്ലാതെ കാഞ്ചി വീരന്‍സ്, നാലാം പരാജയം

- Advertisement -

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങി വിബി കാഞ്ചി വീരന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ മധുരൈ പാന്തേഴ്സിനോട് 11 റണ്‍സിനാണ് വീരന്‍സ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത മധുരൈ 167/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് മാത്രമേ വിബി കാഞ്ചി വീരന്‍സിനു നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സിനു വേണ്ടി തലൈവന്‍ സര്‍ഗുണം 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ഡി രോഹിത് 32 റണ്‍സും ജഗദീഷന്‍ കൗശിക് 27 റണ്‍സും നേടിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അഭിഷേക് തന്‍വര്‍ ടീമിനു നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. 10 പന്തില്‍ നിന്ന് 22 റണ്‍സാണ് താരം നേടിയത്. ദീപന്‍ ലിംഗേഷ്, ദിവാകര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഔഷിക് ശ്രീനിവാസ് രണ്ട് വിക്കറ്റ് വീരന്‍സിനു വേണ്ടി നേടി.

സഞ്ജയ് യാദവ്(34*), മോകിത് ഹരിഹരന്‍(34) എന്നിവര്‍ക്കൊപ്പം ബാബ അപരാജിത്(29), വിശാല്‍ വൈദ്യ(31) എന്നിവരും റണ്‍സ് കണ്ടെത്തിയെങ്കിലും ലക്ഷ്യത്തിനു 11 റണ്‍സ് അകലെ മാത്രമേ നിശ്ചിത 20 ഓവറില്‍ കാഞ്ചി വീരന്‍സിനു എത്തുവാനായുള്ളു. രണ്ട് വീതം വിക്കറ്റ് നേടി അഭിഷേക് തന്‍വറും ജഗദീഷന്‍ കൗശിക്കും മധുരൈ ബൗളര്‍മാരില്‍ തിളങ്ങി. വരുണ്‍ ചക്രവര്‍ത്തി, രാഹില്‍ ഷാ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement