കാളകളെ പിടിച്ചുകെട്ടി കോവൈ കിംഗ്സ്

ടിഎന്‍പിഎല്‍ 2017ലെ രണ്ടാം മത്സരത്തില്‍ 6 വിക്കറ്റ് ജയം സ്വന്തമാക്കി ലൈക്ക കോവൈ കിംഗ്സ്. കാരൈക്കുടി കാളൈകളെയാണ് കിംഗ്സ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാരൈക്കുടി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകയായിരുന്നു. 52 റണ്‍സുമായി ശ്രീകാന്ത് അനിരുദ്ധ, സുബ്രമണ്യം ബദ്രീനാഥ്(41) എന്നിവരോടൊപ്പം 12 പന്തില്‍ 21 റണ്‍സ് നേടിയ ചന്ദ്രശേഖര്‍ ഗണപതി, 20 റണ്‍സ് നേടിയ രാജമണി ശ്രീനിവാസന്‍ എന്നിവരാണ് കാളകള്‍ക്കായി തിളങ്ങിയത്. കോവൈയ്ക്ക് വേണ്ടി വിഗ്നേഷ്, ജെഎസ് മുഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റും അജിത് രാം, ഹരീഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ് 3 പന്ത് ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. നാല് വിക്കറ്റ് നഷ്ടമായി ബാറ്റിംഗ് ടീമിനു വേണ്ടി 60 റണ്‍സുമായി സൂര്യപ്രകാശ് ടോപ് സ്കോറര്‍ ആയി. 45 റണ്‍സ് നേടിയ അനിരുദ്ധ് സീത റാമിനു പുറമേ പുറത്താകാതെ നിന്ന നായകന്‍ ജെഎസ് മുഹമ്മദ്(20*), 9 പന്തില്‍ 19 റണ്‍സ് നേടിയ രവികുമാര്‍ രോഹിത് എന്നിവരാണ് കിംഗ്സിന്റെ പ്രധാന സ്കോറര്‍മാര്‍. കാളകള്‍ക്ക് വേണ്ടി രാജ്കുമാര്‍ 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇംഗ്ലണ്ടിനു 9 റണ്‍സിന്റെ മധുര പ്രതികാരം
Next articleഅമേരിക്കയില്‍ ഇനി ഓള്‍ ഇന്ത്യ ഫൈനല്‍