6 വിക്കറ്റ് വിജയവുമായി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

- Advertisement -

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ 6 വിക്കറ്റ് വിജയം സ്വന്തമാക്കി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. തിരുവള്ളൂര്‍ വീരന്‍സിനെയാണ് ഗില്ലീസ് പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വീരന്‍സിനു 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമേ നേടാനായുള്ളു. ലക്ഷ്യം 18.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഗില്ലീസ് സ്വന്തമാക്കിയത്.

മത്സരത്തിന്റെ രണ്ടാം പന്തില്‍ ഹരി നിശാന്തിനെ നഷ്ടമായ വീരന്‍സിനു മത്സരത്തില്‍ പിന്നെ തിരിച്ചുവരവ് നടത്തുവാന്‍ കഴിയാതെ പോകുകയായിരുന്നു. എന്‍എസ് ചരുര്‍വേദ് 35 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ മലോലന്‍ രംഗരാജന്‍(27), അഭിഷേക് തന്‍വര്‍(25*) എന്നിവരുടെ പ്രകടനമാണ് ടീം സ്കോര്‍ 126ല്‍ എത്തിച്ചത്. മൂന്ന് ബാറ്റ്സ്മാന്മാര്‍ റണ്ണെടുക്കാതെ മടങ്ങിയ മത്സരത്തില്‍ ഗില്ലീസിനു വേണ്ടി ക്യാപ്റ്റന്‍ രാജഗോപാല്‍ സതീഷ് മൂന്നും രവിശ്രീനിവാസന്‍ സായി കിഷോര്‍ രണ്ടും വിക്കറ്റുകള്‍ നേടി.

ഗോപിനാഥ് പുറത്താകാതെ നേടിയ ആര്‍ദ്ധ ശതകമാണ് ഗില്ലീസിനെ വിജയത്തിലേക്ക് നയിച്ചത്. എസ് കാര്‍ത്തികുമായി (42) രണ്ടാം വിക്കറ്റില്‍ 47 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് ഗോപിനാഥ് നേടിയത്.  വിജയത്തിനടുത്തെത്തിയപ്പോള്‍ തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ഗോപിനാഥിന്റെ പുറത്താകാതെ നേടിയ 54 റണ്‍സിന്റെ സഹായത്തോടെ ഗില്ലീസ് 6 വിക്കറ്റ് വിജയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement