എബിഡിയുമായി ടൈറ്റന്‍സ് ചര്‍ച്ചയില്‍

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എബിഡിയെ ടീമിലെത്തിക്കുവാനുള്ള ശ്രമങ്ങളാരംഭിച്ച ദക്ഷിണാഫ്രിക്കന്‍ ടീമായ ടൈറ്റന്‍സ്. ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനു വേണ്ടി കളിച്ചിരുന്ന എബി ഡി വില്ലിയേഴ്സ് ഇല്ലാതെ 26 അംഗ ടീമിനെ ടൈറ്റന്‍സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ സീസണില്‍ എബിഡിയെ ടീമിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ തുടരുകയാണെന്നാണ് ഇപ്പോള്‍ ടൈറ്റന്‍സ് അറിയിച്ചിരിക്കുന്നത്.

എബിഡി റിട്ടയര്‍ ചെയ്ത ശേഷമാണ് ഈ തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയതെന്ന് ടൈറ്റന്‍സ് അറിയിച്ചു. നേരത്തെ അന്താരാഷ്ട്ര ഡ്യൂട്ടിയ്ക്കായി പോകേണ്ടതിനാല്‍ ഡി വില്ലിയേഴ്സിന്റെ സേവനം ലഭ്യമാകില്ല എന്ന് കരുതിയാണ് ആദ്യം പ്രഖ്യാപിച്ച ടീമില്‍ താരം ഉള്‍പ്പെടാതിരുന്നതെന്നും ടൈറ്റസ് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ള കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് ടൈറ്റന്‍സ് അധികാരികള്‍ വ്യക്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പ് സന്നാഹ മത്സരത്തിൽ ഹോണ്ടുറാസിനെ പരാജയപ്പെടുത്തി സൗത്ത് കൊറിയ
Next articleടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കാറില്ല: രോഹിത് ശര്‍മ്മ