സൗത്തി തിരികെ എത്തുന്നു, വാട്ളിംഗ് കാത്തിരിക്കണം

- Advertisement -

വെസ്റ്റിന്‍ഡീസിനെതിരെ ഹാമിള്‍ട്ടണിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ന്യൂസിലാണ്ട് ബൗളര്‍ ടിം സൗത്തി തിരികെ എത്തുന്നു. തനിക്ക് കുട്ടി ജനിച്ചതിനാലാണ് ടിം സൗത്തി ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നത്. സൗത്തിക്ക് പകരം ടീമിലെത്തി മാറ്റ് ഹെന്‍റിയുടെ സ്ഥാനത്ത് ടിം സൗത്തി തിരികെ അവസാന ഇലവനില്‍ എത്തും. പരിക്ക് മാറി പൂര്‍ണ്ണാരോഗ്യവാനാകാത്തതാണ് വാട്ളിംഗിനു തിരിച്ചടിയായത്. വാട്‍ളിംഗിനു പകരക്കാരനായി ടീമിലെത്തിയ ടോം ബ്ലണ്ടല്‍ അരങ്ങേറ്റത്തില്‍ ശതകം നേടിയിരുന്നു.

ഫോര്‍ഡ് ട്രോറഫിയില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്സിനു വേണ്ടി ശതകം നേടിയ വാട്‍ലിംഗ് എന്നാല്‍ പേശിവലിവ് മൂലം റണ്ണഔട്ട് ആവുകയായിരുന്നു. കീപ്പിംഗില്‍ നിന്നും താരം വിട്ടു നിന്നിരുന്നു മത്സരത്തില്‍. രണ്ടാം ടെസ്റ്റ് സെഡണ്‍ പാര്‍ക്കില്‍ ശനിയാഴ്ച ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement