ക്രിസ് കെയിന്‍സിനെ മറികടന്ന് ടിം സൗത്തി

ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ന്യൂസിലാണ്ട് താരങ്ങളില്‍ നാലാം സ്ഥാനത്തേക്കെത്തി ടിം സൗത്തി. ഇന്ന് നടന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ജാക്ക് ലീഷിനെ പുറത്താക്കിയാണ് 219 ടെസ്റ്റ് വിക്കറ്റുമായി സൗത്തി പട്ടികയിലെ നാലാം സ്ഥാനത്തേക്കെത്തിയത്. 218 ടെസ്റ്റ് വിക്കറ്റുമായി ക്രിസ് കെയിന്‍സിനൊപ്പമായിരുന്നു സൗത്തി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍. ഒന്നാം ഇന്നിംഗ്സില്‍ ആറ് ഇംഗ്ലണ്ട് വിക്കറ്റുകളാണ് ടിം സൗത്തി ക്രൈസ്റ്റ്ചര്‍ച്ചില്‍ നേടിയത്.

431 വിക്കറ്റുമായി റിച്ചാര്‍ഡ് ഹാഡ്‍ലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഡാനിയേല്‍ വെട്ടോറി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ക്രിസ് മാര്‍ട്ടിന്റെ മൂന്നാം സ്ഥാനം മറികടക്കുവാന്‍ 15 വിക്കറ്റുകള്‍ കൂടി ടിം സൗത്തി നേടേണ്ടതുണ്ട്. 233 വിക്കറ്റുകളാണ് മൂന്നാം സ്ഥാനത്തുള്ള ക്രിസ് മാര്‍ട്ടിന്‍ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial