ആഷസ് ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയ്ക്കായുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ന് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ടിം പെയിനിന്റെ സെലക്ഷനാണ് ഏറെ അപ്രതീക്ഷിതമായ വാര്‍ത്തയായി വന്നിരിക്കുന്നത്. മാത്യു വെയിഡ്, പീറ്റര്‍ നെവില്‍ എന്നിവരെ പിന്തള്ളിയാണ് ടിം പെയിനില്‍ ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചത്.

മാത്യൂ റെന്‍ഷായാണ് പുറത്തായ മറ്റൊരു പ്രമുഖ താരം. ഓസ്ട്രേലിയന്‍ ഓപ്പണര്‍ക്ക് പകരം മികച്ച ഫോമില്‍ കളിക്കുന്ന കാമറണ്‍ ബാന്‍ക്രോഫ്ടിനെ 13 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാന്‍ക്രോഫ്ട് തന്റെ ടെസ്റ്റ് അരങ്ങേറ്റം ആഷസ് പരമ്പരയില്‍ നടത്തുമെന്നാണ് വിദഗ്ധാഭിപ്രായം. ഷോണ്‍ മാര്‍ഷും തിരികെ ടീമില്‍ എത്തിയിട്ടുണ്ട്.

സ്ക്വാഡ്: സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബാന്‍ക്രോഫ്ട്, ഉസ്മാന്‍ ഖ്വാജ, പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, ഷോണ്‍ മാര്‍ഷ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വു‍‍ഡ്, ജാക്സണ്‍ ബേര്‍ഡ്, ചാഡ് സേയേഴ്സ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദക്ഷിണ മേഖല ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കും
Next articleരഞ്ജി ട്രോഫി: കേരളം ഇന്ന് സൗരാഷ്ട്രയ്ക്കെതിരെ