ന്യൂലാന്‍ഡ്സില്‍ ഓസ്ട്രേലിയയെ ഇനി നയിക്കുക ടിം പെയിന്‍, സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും സ്ഥാനം ഒഴിഞ്ഞു

ഓസ്ട്രേലിയന്‍ നായക-ഉപനായക സ്ഥാനം ഒഴിഞ്ഞ് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും. പുറത്ത് വരുന്ന വിവര പ്രകാരം ക്രിക്കറ്റ് ഓസ്ട്രേലിയയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ടെസ്റ്റിന്റെ ശേഷിക്കുന്ന രണ്ട് ദിവസങ്ങളില്‍ ഓസ്ട്രേലിയയെ നയിക്കുക വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ടിം പെയിന്‍ ആയിരിക്കും. ന്യൂലാന്‍ഡ്സിലെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന വിവാദത്തിന്റെ തുടര്‍ച്ചയായാണ് ഈ നടപടി. വിഷയത്തിന്മേലുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണാണ് താഴെക്കൊടുത്തിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial