ഇന്ത്യ അടുത്ത പര്യടനത്തില്‍ ഗാബയില്‍ ആദ്യ ടെസ്റ്റ് കളിക്കുവാന്‍ ധൈര്യപ്പെടുമോയെന്ന് കോഹ്‍ലിയോട് ചോദിച്ച് ടിം പെയിന്‍

അടുത്ത തവണ ഓസ്ട്രേലിയന്‍ പര്യടനത്തിന് ഇന്ത്യ എത്തുമ്പോള്‍ പരമ്പരയിലെ ആദ്യ മത്സരം ഗാബയില്‍ കളിക്കുവാനുള്ള ധൈര്യം ഇന്ത്യയ്ക്കുണ്ടാകുമോയെന്ന് ചോദിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. എന്നാല്‍ വിരാട് കോഹ‍്‍ലിയുടെ അനുമതി അതിനായി വേണ്ടി വരുമെന്ന് ടിം പെയിന്‍ പറഞ്ഞു. ഇത്തരത്തിലൊരു ഫിക്സ്ച്ചര്‍ ശ്രമിക്കാവുന്ന കാര്യമാണെങ്കിലും അന്തിമ തീരുമാനം വിരാട് കോഹ്‍ലിയുടേതായിരിക്കുമെന്ന് പെയിന്‍ പറഞ്ഞു. വിരാടില്‍ നിന്ന് എന്നെങ്കിലും ഇതിന് മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ടിം പെയിന്‍ സൂചിപ്പിച്ചു.

വിരാട് കോഹ്‍ലി നല്ല മൂഡിലാണെങ്കില്‍ ചിലപ്പോള്‍ നമുക്ക് പിങ്ക് ബോള്‍ ടെസ്റ്റ് തന്നെ ഗാബയില്‍ ലഭിച്ചേക്കുമെന്ന് ടിം പെയിന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ ഒഴികെ പല സമ്മറിലും ഗാബയില്‍ കളിച്ചാണ് ഓസ്ട്രേലിയ സീസണ്‍ തുടങ്ങാറ്. എന്നാല്‍ കഴിഞ്ഞ തവണ ഇന്ത്യ അതിന് പകരം അഡിലെയ്ഡില്‍ കളിച്ച് തുടങ്ങുവാനാണ് ഇഷ്ടപ്പെട്ടത്. എന്നാല്‍ 2015 മുതല്‍ അഡിലെയ്ഡില്‍ പിങ്ക് ബോള്‍ ടെസ്റ്റാണ് നടക്കുന്നതെന്നതിനും ഇന്ത്യ തടസ്സം സൃഷ്ടിച്ചു കഴിഞ്ഞ തവണ.

Exit mobile version