ടിം പെയിന്‍ ദീര്‍ഘകാല ക്യാപ്റ്റനായി തുടരില്ലെന്ന് കരുതുന്നു

- Advertisement -

ഓസ്ട്രേലിയയുടെ നായകന്‍ ടിം പെയിന്‍ ദീര്‍ഘകാല സാധ്യതയായി മാറിയേക്കില്ലെന്ന് അഭിപ്രായപ്പെട്ട് ഷെയിന്‍ വോണ്‍. വിക്കറ്റ് കീപ്പര്‍മാരെ ക്യാപ്റ്റന്‍സിയുടെ അധിക ചുമതല നല്‍കേണ്ടതില്ലെന്നാണ് തന്റെ ഭാഷ്യമെന്ന് വോണ്‍ പറഞ്ഞു. ഇത് ഞാന്‍ ഗില്‍ക്രിസ്റ്റിനോടും പണ്ട് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. വിക്കറ്റ് കീപ്പര്‍മാര്‍ മികച്ച ക്യാപ്റ്റന്‍മാരാകില്ലെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് മികച്ച ഉപനായകന്മാരായി മാറുവാന്‍ കഴിഞ്ഞേക്കും.

ഓസ്ട്രേലിയയ്ക്ക് ഓരോ ഫോര്‍മാറ്റിലും ഇനി ഓരോ ക്യാപ്റ്റന്മാരായിരിക്കും വരികയെന്നും തനിക്ക് തോന്നുന്നതായി വോണ്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement