Picsart 23 03 17 11 07 21 704

മുൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ വിരമിച്ചു

മുൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ എല്ലാ തരത്തിലുള്ള ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 38-കാരൻ ഈ ആഴ്‌ച ടാസ്മാനിയയ്‌ക്കായി തന്റെ അവസാന ഷെഫീൽഡ് ഷീൽഡ് മത്സരം കളിച്ചിരുന്നു. 2005-ൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ശേഷം 95 ഷെഫീൽഡ് ഷീൽഡ് മത്സരങ്ങളിൽ പെയിൻ ടാസ്മാനിയയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

2018 നും 2021 നും ഇടയിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച പെയിൻ 35 ടെസ്റ്റുകളിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്ക് ആയി 35 ഏകദിനവും 12 ടി20യും പെയ്ൻ കളിച്ചിട്ടുണ്ട്.

Exit mobile version