ഓസ്ട്രേലിയയുടെ 46ാം ടെസ്റ്റ് നായകനായി ടിം പെയിന്‍

സ്റ്റീവ് സ്മിത്ത് ന്യൂലാന്‍ഡ്സ് ടെസ്റ്റില്‍ നായക സ്ഥാനം ഒഴിഞ്ഞപ്പോള്‍ ടീമിനെ തുടര്‍ന്ന് നയിച്ചത് ടിം പെയിന്‍ ആണെങ്കിലും ഇപ്പോള്‍ ഓസ്ട്രേലിയയുടെ ഔദ്യോഗിക നായക സ്ഥാനം ടിം പെയിനിനു നല്‍കികൊണ്ടുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഉത്തരവ് ഇറങ്ങി. ന്യൂലാന്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം പെയിന്‍ ടീമിനെ നയിച്ചുവെങ്കിലും അന്നേ ദിവസം തന്നെ ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും ദയനീയ തോല്‍വി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം വഴങ്ങുകയായിരുന്നു.

ജോഹാന്നസ്ബര്‍ഗില്‍ ടീമിനെ നയിക്കുക വഴി ഈ നേട്ടം കൈവരിക്കുന്ന 46ാമത്തെ ഓസ്ട്രേലിയന്‍ താരമായി മാറുകയാണ് ടിം പെയിന്‍. ഏറെ നാളുകള്‍ക്ക് ശേഷം ആഷസ് പരമ്പരയിലാണ് ടീമിലേക്ക് പെയിന്‍ മടങ്ങിയെത്തിയത്. അപ്രതീക്ഷിത സംഭവങ്ങള്‍ കാരണം താരത്തിനു ഒടുവില്‍ നായക സ്ഥാനവും ലഭിക്കുകയാണുണ്ടായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫോമിലേക്ക് തിരിച്ചെത്തി പോഗ്ബ, ഫ്രാൻസിന് വിജയം
Next articleറെന്‍ഷായ്ക്ക് പിന്നാലെ മാക്സ്വെല്ലും ജോ ബേണ്‍സും ഓസ്ട്രേലിയന്‍ ടീമിലേക്ക്