
ഇംഗ്ലണ്ട് ഏകദിന-ടി20 പരമ്പരകള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഏകദിനത്തില്‍ ടിം പെയിന്‍ ടീമിനെ നയിക്കുമ്പോള്‍ ആരോണ്‍ ഫിഞ്ചിനാണ് ടി20യിലെ ചുമതല. പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷമുള്ള ഓസ്ട്രേലിയയുടെ ആദ്യ പരീക്ഷണമാണിത്. ടെസ്റ്റ് നായകന് ടിം പെയിന്‍ 15 അംഗത്തെയാണ് നയിക്കുക. ഇംഗ്ലണ്ടില്‍ നടക്കുന്ന ഏക ടി20 മത്സരത്തിലും അതിനു ശേഷമുള്ള സിംബാബ്വേ പരമ്പരയിലും ഫിഞ്ചാവും നായകന്. ത്രിരാഷ്ട്ര പരമ്പരയില്‍ പാക്കിസ്ഥാനാണ് മൂന്നാമത്തെ ടീം.
ഫിഞ്ചായിരുന്നു ഏകദിന ടീമിന്റെയും ക്യാപ്റ്റനായി എത്തുകയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ടിം പെയിനിനെ നായക സ്ഥാനത്തേക്ക് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടിം പെയിനിന്റെ നിയമനം സ്ഥിരമായുള്ളതല്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് സെലക്ടര്‍ ട്രെവര്‍ ഹോന്‍സ് പറഞ്ഞത്.
ഏകദിന സ്ക്വാഡ്: ടിം പെയിന്‍, ആരോണ്‍ ഫിഞ്ച്, ആഷ്ടണ്‍ അഗര്‍, അലക്സ് കാറേ, ജോഷ് ഹാസല്‍വുഡ്, ട്രാവിസ് ഹെഡ്, നഥാന്‍ ലയണ്‍, ഗ്ലെന്‍ മാക്സ്വെല്, ഷോണ്‍ മാര്‍ഷ്, ജൈ റിച്ചാര്ഡ്സണ്, കെയിന്‍ റിച്ചാര്ഡ്സണ്, ഡാര്‍സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ
ടി20 സ്ക്വാഡ്: ആരോണ്‍ ഫിഞ്ച്, അലക്സ് കാറേ, ആഷ്ടണ്‍ അഗര്‍, ട്രാവിസ് ഹെഡ്, നിക് മാഡിന്‍സണ്‍, ഗ്ലെന്‍ മാക്സ്വെല്, ജൈ റിച്ചാര്ഡ്സണ്, കെയിന്‍ റിച്ചാര്ഡ്സണ്, ഡാര്‍സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്വെപ്സണ്, ആന്‍ഡ്രൂ ടൈ, ജാക്ക് വൈല്‍ഡര്‍മത്ത്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial