Site icon Fanport

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ടിം ബ്രെസ്നന്‍

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ടിം ബ്രെസ്നന്‍ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 20 വര്‍ഷത്തെ കരിയറിന് വാര്‍വിക്ക്ഷയറിലാണ് താരം അന്ത്യം കുറിച്ചിരിക്കുന്നത്. താന്‍ 21ാം വര്‍ഷത്തിനായി ഓഫ് സീസണിൽ കഠിന പ്രയത്നം നടത്തിയിരുന്നുവെന്നും എന്നാൽ തനിക്ക് മികച്ച നിലവാരത്തിൽ കളിക്കുവാനാകില്ലെന്നൊരു തോന്നൽ വന്നതിനാലാണ് ഈ തീരുമാനം എന്നും ടിം ബ്രെസ്നന്‍ വ്യക്തമാക്കി.

വാര്‍വിക്ക്ഷയര്‍ തങ്ങളുടെ എട്ടാം കൗണ്ടി കിരീടം 2021ൽ നേടിയപ്പോള്‍ അതിൽ നിര്‍ണ്ണായക സംഭാവന ബ്രെസ്നനും നല്‍കിയിരുന്നു. ഇംഗ്ലണ്ടിനായി 23 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള താരം 2009ൽ വെസ്റ്റിന്‍ഡീസിനെതിരെ ലോര്‍ഡ്സിലാണ് അരങ്ങേറ്റം നടത്തിയത്. 85 ഏകദിനങ്ങളിലും 34 ടി20 അന്താരാഷ്ട്ര മത്സരത്തിലും താരം കളിച്ചിട്ടുണ്ട്.

Exit mobile version