ടി20 തിസാര പെരേര നയിക്കും

- Advertisement -

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ ശ്രീലങ്കയെ തിസാര പെരേര നയിക്കും. പല സീനിയര്‍ താരങ്ങളും പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനാലാണ് തിസാര പെരേരയ്ക്ക് നറുക്ക് വീണത്. പരമ്പരയിലെ മൂന്നാം മത്സരം ലാഹോറിലായതിനാല്‍ ശ്രീലങ്കന്‍ താരങ്ങള്‍ പലരും മത്സരവേദി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം ബോര്‍ഡ് നിരാകരിച്ചതും പരമ്പരയില്‍ ഒറ്റ ടീമിനെ മാത്രമേ പ്രഖ്യാപിക്കൂ എന്ന് വ്യക്തമാക്കിയതോടെ സീനിയര്‍ താരങ്ങള്‍ പലരും വിമുഖത പ്രകടിപ്പിച്ചു.

ഇതോടെയാണ് തിസാര പെരേര ടീമിനെ നയിക്കുമെന്ന് ശ്രീലങ്ക അറിയിച്ചത്. നിലവില്‍ ഏകദിന പരമ്പരയിലെ ആറ് താരങ്ങള്‍ ലാഹോറിലേക്ക് യാത്ര ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ട്.

ശ്രീലങ്ക സ്ക്വാഡ്: തിസാര പെരേര, ദില്‍ഷന്‍ മുനവീര, ധനുഷ്ക ഗുണതിലക, സദീര സമരവിക്രമ, അഷന്‍ പ്രിയഞ്ചന്‍, മഹേല ഉദാവട്ടേ, ദസുന്‍ ഷനക, സചിത് പതിരാന, വികും സഞ്ജയ, ലഹിരു ഗമാഗേ, സീക്കുജേ പ്രസന്ന, വിശ്വ ഫെര്‍ണാണ്ടോ, ഇസ്രു ഉഡാന, ജെഫ്രേ വാന്‍ഡേര്‍സേ, ചതുരംഗ ഡി സില്‍വ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement