തിസാര പെരേര ശ്രീലങ്കയുടെ പുതിയ നായകന്‍

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലും തിസാര പെരേര ശ്രീലങ്കയെ നയിക്കും. ഉപുല്‍ തരംഗയില്‍ നിന്നാണ് തിസാര പെരേര ക്യാപ്റ്റന്‍സി ദൗത്യങ്ങള്‍ ഏറ്റു വാങ്ങുന്നത്. കഴിഞ്ഞ ജൂലായില്‍ ആഞ്ചലോ മാത്യൂസ് നായക സ്ഥാനം ഒഴിഞ്ഞപ്പോള്‍ ടെസ്റ്റില്‍ ദിനേശ് ചന്ദിമലിനെയും ഏകദിനങ്ങളില്‍ ഉപുല്‍ തരംഗയെയുമാണ് നായക സ്ഥാനത്തേക്ക് പരിഗണിച്ചത്.

രണ്ട് തവണയാണ് ഈ വര്‍ഷം കുറഞ്ഞ ഓവര്‍ നിരക്കിനു ഉപുല്‍ തരംഗയ്ക്ക് വിലക്ക് വന്നത്. അത് കൂടാതെ മൂന്ന് പരമ്പരകളില്‍ 5-0നു ടീം തോല്‍ക്കുകയും ചെയ്തതോടെ നായകനെ മാറ്റുവാന്‍ ശ്രീലങ്കന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാനെതിരെ ടി20 പരമ്പരയില്‍ ടീം 3-0നു തോറ്റുവെങ്കിലും രണ്ടാം നിര ടീമിന്റെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ ഏറെ തൃപ്തരാവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement