ശ്രീലങ്കന്‍ സിക്സടി വീരന്മാരില്‍ മുമ്പില്‍ പെരേരമാര്‍

ടി20യില്‍ ശ്രീലങ്കന്‍ താരങ്ങളില്‍ സിക്സടി വീരനായി തിസാര പെരേര. ഇതുവരെ 43 സിക്സുകളാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടറുടെ ബാറ്റില്‍ നിന്ന് പിറന്നത്. രണ്ടാം സ്ഥാനം കുശല്‍ പെരേരയ്ക്കാണ്. 35 സിക്സുകളാണ് താരം തന്റെ ടി20 അന്താരാഷ്ട്ര കരിയലറില്‍ ഇതുവരെ നേടിയിട്ടുള്ളത്. 35 സിക്സുകള്‍ നേടിയ ആഞ്ചലോ മാത്യൂസ് ആണ് കുശല്‍ പെരേരയ്ക്കൊപ്പം നില്‍ക്കുന്നത്.

ഇന്നലെ ഇന്ത്യയ്ക്കെതിരെ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗിനിടെ നേടിയ നാല് സിക്സുകളാണ് കുശല്‍ പെരേരയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്. റിട്ടയര്‍ ചെയ്ത രണ്ട് താരങ്ങളാണ് തൊട്ടു പുറകില്‍ നില്‍ക്കുന്നത്. 33 വീതം സിക്സുകളുമായി തിലകരത്നേ ദില്‍ഷനും മഹേല ജയവര്‍ദ്ധനയും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാമ്പ്യൻസ് ലീഗിൽ നൂറ് തികയ്ക്കുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമായി ബെൻസീമ
Next articleസൂപ്പർ കപ്പ് യോഗ്യതാ മത്സരങ്ങൾ ഡ്രോ മറ്റന്നാൾ