നിദാഹസ് ട്രോഫി ശ്രീലങ്കയെ തിസാര പെരേര നയിക്കും

- Advertisement -

രണ്ട് മത്സരങ്ങളില്‍ നിന്ന് ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലിനെ വിലക്കേര്‍പ്പെടുത്തിയതോടെ പുതിയ ക്യാപ്റ്റനെ നിയമിച്ച് ശ്രീലങ്ക. തിസാര പെരേരയാവും ടീമിനെ അടുത്ത രണ്ട് മത്സരങ്ങളില്‍ നയിക്കുക എന്ന് ലങ്കന്‍ ബോര്‍ഡ് അറിയിക്കുകയാണുണ്ടായത്. കുറഞ്ഞ ഓവര്‍ നിരക്കിനെത്തുടര്‍ന്ന് ലങ്കയുടെ നായകന്‍ ദിനേശ് ചന്ദിമലിനെ രണ്ട് മത്സരത്തില്‍ നിന്ന് വിക്കുകയായിരുന്നു.

4 ഓവറുകള്‍ പിന്നിലായാണ് നിശ്ചിത സമയത്ത് ലങ്ക ബംഗ്ലാദേശിനെതിരെ ബൗള്‍ ചെയ്തത്. ഇന്ന് ഇന്ത്യയ്ക്കെതിരെയാണ് ലങ്കയുടെ അടുത്ത മത്സരം. പരമ്പരയില്‍ മൂന്ന് ടീമുകളും ഓരോ മത്സരം വീതം ജയിച്ച് നില്‍ക്കുയാണ്. റണ്‍റേറ്റിന്റെ ബലത്തില്‍ ലങ്കയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യ രണ്ടാമതും ബംഗ്ലാദേശ് മൂന്നാമതുമാണ് നിലകൊള്ളുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement