ഓക്ലാന്ഡില് മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു

ഓക്ലാന്ഡില് മഴയൊഴിഞ്ഞ കളി നടക്കുവാനുള്ള സാധ്യത തീരെ ഇല്ലാതായപ്പോള്‍ ന്യൂസിലാണ്ട്-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയും ഉപേക്ഷിച്ചു. രണ്ടാം ദിവസം 66.5 ഓവറുകള്‍ നഷ്ടമായെങ്കില്‍ മൂന്നാം ദിവസം വെറും മൂന്നോവര്‍ മാത്രമാണ് കളി നടന്നത്. 229/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് 4 റണ്‍സ് കൂടി നേടി 233/4 എന്ന സ്കോറിലെത്തിയപ്പോളാണ് മഴ വീണ്ടും പെയ്തത്.
ഹെന്റി നിക്കോളസ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി 52 റണ്‍സും ബിജെ വാട്ളിംഗ് 18 റണ്‍സുമാണ് നേടിയത്. മഴ മൂലം രണ്ട് ദിവസത്തെ കളി നഷ്ടമാകുമ്പോള്‍ ജയമെന്ന ന്യൂസിലാണ്ടിന്റെ സാധ്യതകളാണ് ഇല്ലാതെയാകുന്നത്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 58 റണ്‍സിനു ഓള്‍ഔട്ടാക്കിയ ന്യൂസിലാണ്ടിനു മത്സരത്തില്‍ 175 റണ്‍സിന്റെ ലീഡാണുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial