
2019 ലോകകപ്പ് അവസാനം വരെ ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ചായി കരാറിലേര്‍പ്പെട്ട് മുന്‍ ടെസ്റ്റ് താരം തിലന്‍ സമരവീര. ബംഗ്ലാദേശിന്റെ മുന്‍ ബാറ്റിംഗ് പരിശീലകനായി സമരവീര സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയാണ് സമരവീരയുടെ ആദ്യത്തെ ദൗത്യം. ഇന്ത്യയില്‍ മൂന്ന് വീതം ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയാണ് ശ്രീലങ്ക പങ്കെടുക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ ഓഫ് സ്പിന്നര്‍ ആയി കളിയാരംഭിച്ച സമരവീര പിന്നീട് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധയൂന്നുകയായിരുന്നു. ടെസ്റ്റില്‍ 5000ത്തിലധികം റണ്‍സ് ശ്രീലങ്കയ്ക്കായി ഈ 40 വയസ്സുകാരന് നേടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial