മൂവര്‍ സംഘത്തിനു തിരിച്ചുവരവിനു അവസരമുണ്ടാകും: ജെയിംസ് സത്തര്‍ലാണ്ട്

- Advertisement -

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ സംഭവത്തിലെ താരങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ ജെയിംസ് സത്തര്‍ലാണ്ട്. അവര്‍ക്ക് ഇനിയും രാജ്യത്തെ പ്രതിനിധീകരിക്കുവാനുള്ള അര്‍ഹതയുണ്ട്. അവര്‍ക്ക് ടീമില്‍ തിരികെയെത്തുവാനുള്ള ശേഷിയുണ്ടെന്ന് തെളിയിച്ചാല്‍ വീണ്ടും അവര്‍ ഓസ്ട്രേലിയയ്ക്കായി കളിക്കുമെന്ന് ജെയിംസ് അറിയിച്ചു.

വിവാദത്തിനു ശേഷം നാട്ടിലെത്തിയ ഡേവിഡ് വാര്‍ണര്‍ പത്രസമ്മേളനത്തില്‍ താന്‍ ഇനി ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ചേക്കില്ല എന്ന് തുറന്ന് പറഞ്ഞിരുന്നു. തന്റെ ചെയ്തികള്‍ കാരണം തനിക്കിനി അവസരം ലഭിക്കില്ല എന്നായിരുന്നു വാര്‍ണറുടെ ഏറ്റുപറച്ചില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement