സറേയുമായി ചെറിയ കാലത്തേക്ക് കരാറിലേര്‍പ്പെട്ട് ത്യൂനിസ് ഡി ബ്രൂയിന്‍

- Advertisement -

ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സറേയുമായി രണ്ട് മത്സരങ്ങള്‍ക്ക് വേണ്ടി ഇറങ്ങുവാന്‍ കരാറിലേര്‍പ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ത്യൂനിസ് ഡി ബ്രൂയിന്‍. സോമെര്‍സെറ്റ് യോര്‍ക്ക്ഷയര്‍ ടീമുകള്‍ക്കെതിരെയാവും ഡി ബ്രൂയിന്‍ സറേയ്ക്കായി കളിക്കുക. അതിനു ശേഷം ലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കായി താരം തിരികെ ദേശീയ ടീമിലേക്ക് മടങ്ങും.

സറേയുടെ അടുത്ത രണ്ട് മത്സരങ്ങള്‍ക്കായി കളിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ത്യൂനിസ് അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement