ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറി എലീസ് പെറി

Ellyseperry

ഓസ്ട്രേലിയയുടെ ഓള്‍റൗണ്ടര്‍ എലീസ് പെറി ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന സീസണിൽ നിന്ന് പിന്മാറി. ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടി കളിക്കാനിരുന്ന താരം വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. ഫീനിക്സിന്റെ മറ്റൊരു താരമായ സോഫി ഡിവൈനും ഇത്തരത്തിൽ പിന്മാറിയിരുന്നു. താരം ഐസിസി വനിത ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് പിന്മാറിയത്.

എലീസ് പെറിയുടെ പിന്മാറത്തിൽ ദുഖമുണ്ടെങ്കിലും താരത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നാണ് ടൂര്‍ണ്ണമെന്റ് ഹെഡ് ബെത്ത് ബാരെറ്റ്-വൈൽഡ് പറഞ്ഞത്. ജൂലൈ 21ന് ആണ് ദി ഹണ്ട്രെഡ് ആരംഭിക്കുന്നത്. പുരുഷ വനിത താരങ്ങളായി ഒട്ടനവധി പേര്‍ നിലവിൽ ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

Previous article“ഫൈനലിൽ സാധ്യത 50-50, ആവേശകരമായ മത്സരം കാണാം” – കെയ്ൻ
Next articleടൂർണമെന്റിലെ മികച്ച രണ്ട് ടീമുകളാണ് ഫൈനലിൽ എത്തിയതെന്ന് സൗത്ത്ഗേറ്റ്