
കുറഞ്ഞ ഓവര്‍ നിരക്കിന്റെ ശിക്ഷയായി ശ്രീലങ്കന്‍ നായകന് ഉപുല്‍ തരംഗയ്ക്ക് രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിലക്ക്. ഇന്ത്യയ്ക്കെതിരെയുള്ള അടുത്ത രണ്ട് മത്സരങ്ങളില്‍ തരംഗയുടെ സേവനം ടീമിനു ലഭ്യമാകില്ല. ടീമിലേക്ക് തിരികെയെത്തുന്ന ദിനേശ് ചന്ദിമലിനാവും നായകന്റെ ചുമതലയെന്നാണ് കരുതപ്പെടുന്നത്. ലഹിരു തിരുമന്നയെയും ടീമില്‍ ഉള്‍പ്പെടുത്തിയതായിട്ടാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടയിലും സമാനമായ രീതിയില്‍ തരംഗ വിലക്ക് ഏറ്റുവാങ്ങിയിരുന്നു. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിനു ശേഷമായിരുന്നു തരംഗയ്ക്ക് അന്ന് ഇതേ കാരണത്തിനു വിലക്ക് ലഭിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial