Site icon Fanport

ഇന്ത്യൻ പേസിനു മുന്നിൽ ദക്ഷിണാഫ്രിക്ക പതറുന്നു

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക പതറുകയാണ്. ലഞ്ചിന് പിരിയുമ്പോൾ 136 റൺസിന് ആറു വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് ദക്ഷിണാഫ്രിക്ക ഉള്ളത്. ഇന്ത്യൻ പേസ് ബൗളർമാർ തന്നെയാണ് ഇന്നും മികവ് തെളിയിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആറു വിക്കറ്റുകളിൽ അഞ്ച് വിക്കറ്റുകളു പേസർമാരാണ് നേടിയത്.

ഉമേഷ് യാദവ് മൂന്നു വിക്കറ്റുകളും മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകളും ഇന്ത്യക്കായി നേടി. ഡൊ കോക്കിന്റെ വിക്കറ്റ് നേടി അശ്വിനും ഇന്ത്യയുടെ നില ശക്തമാകി. 52 റൺസുമായി ക്യാപ്റ്റൻ ഡു പ്ലസിസ് ഇപ്പോൾ ക്രീസിൽ ഉണ്ട്. 31 റൺസ് എടുത്ത ഡി കോക്കും, 30 റൺസ് എടുത്ത ഡി ബ്രുയിനുമാണ് കൂട്ടത്തിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ ദക്ഷിണാഫ്രിക്കൻ നിരയിൽ നടത്തിയത്.

Exit mobile version