Site icon Fanport

ആദ്യ ടെസ്റ്റിന് കാണികൾ ഇല്ല, രണ്ടാം ടെസ്റ്റിന് 50% കാണികൾ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കാണികളെ അനുവദിക്കില്ല. ചെന്നൈയിലെ ചെപോക് സ്റ്റേഡിയത്തിൽ ആണ് ആദ്യ രണ്ടു ടെസ്റ്റുകളും നടക്കുന്നത്. ആദ്യ ടെസ്റ്റിൽ അടഞ്ഞ സ്റ്റേഡിയത്തിൽ കളി നടത്താൻ ആണ് ഗവൺമെന്റ് നിർദേശം നൽകിയിട്ടുള്ളത്. അതുകൊണ്ട് കാണികളെ പ്രവേശിപ്പിക്കില്ല എന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

എന്നാൽ രണ്ടാം ടെസ്റ്റിൽ കാണികൾ ഉണ്ടാകും എന്നും 50% കാണികൾ കളി കാണാൻ സ്റ്റേഡിയത്തിൽ ഉണ്ടാകും എന്നും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു. ഫെബ്രുവരി 13 മുതൽ 17 വരെ ആകും രണ്ടാം ടെസ്റ്റ് നടക്കും.

Exit mobile version