
സിംബാബ്വേയ്ക്കെതിരെയുള്ള കൊളംബോയിലെ ഏക ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ച് ശ്രീലങ്ക. ധനുഷ്ക ഗുണതിലകെ, വിശ്വ ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര എന്നിവരെ ആദ്യമായി ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തിലെ മികച്ച ഫോമാണ് ഗുണതിലകയ്ക്ക് ടീമിലേക്കുള്ള വിളിക്ക് കാരണമായത്. സിംബാബ്വേയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ നിരോഷന്‍ ഡിക്ക്വെല്ലയോടൊപ്പം ചേര്‍ന്ന് തുടരെയുള്ള രണ്ട് മത്സരങ്ങളില്‍ ഇരട്ട ശതക കൂട്ടുകെട്ട് നേടുവാന്‍ ഗുണതിലകയ്ക്കായിരുന്നു.
ദിനേശ് ചന്ദിമല്‍ ടീമിനെ നയിക്കുക.
സ്ക്വാഡ്: ദിനേശ് ചന്ദിമല്‍, ഉപുല്‍ തരംഗ, ധനുഷ്ക ഗുണതിലക, നിരോഷന്‍ ഡിക്ക്വെല്ല, ദിമുത് കരുണാരത്നേ, അസേല ഗുണരത്നേ, ആഞ്ചലോ മാത്യൂസ്, കുശല്‍ മെന്‍ഡിസ്, രംഗന ഹെരാത്, ലഹിരു കുമര, ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്, വിശ്വ ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര, സുരംഗ ലക്മല്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial